top of page

റോലീനിയ

റോലീനിയ

അത്യപൂര്‍വ്വയിനം എന്ന് പറയാൻ കഴിയുന്ന തരത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിക്കുന്ന ബ്രസീലില്‍ നിന്നുള്ള പഴമാണ് റൊലീനിയ. ഈ ഫലത്തെ പൊതുവെ ബ്രസീലുകാരുടെ ആരോഗ്യ ത്തിന്‍റെ രഹസ്യമെന്നാണ് വിശേഷിപ്പിക്കുന്നത്.

ചെടി വെച്ചതിന് ശേഷം ഏകദേശം മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫലം കായ് ചുതുടങ്ങും എന്നതാണ് ഇതിന്‍റെ പ്രത്യേകത. 

റോലീനിയ

നാല്‍പതോളം ഇന ങ്ങളുള്ള അനോന കുടുംബത്തില്‍പെട്ട ഫലവര്‍ഗമാണ് റൊലീനിയ ഡെലിക്കോസ എന്ന പേരിലറിയപ്പെടുന്ന ഈ പഴം. മൂല്യമുള്ള പഴവര്‍ഗ്ഗം എന്നും ഇതറിയപ്പെടുന്നു. ജലസേച നമുണ്ടെങ്കില്‍ വര്‍ഷത്തില്‍ 12 മാസവും പഴങ്ങള്‍ പറിക്കാം. ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെയാണ് ഓരോ പഴത്തിന്‍റേയും വലിപ്പം. അതുകൊണ്ടുതന്നെ ഒരു വീട്ടിലേക്ക് ഒരു പഴമുണ്ടെങ്കില്‍ ഒരുദിവസത്തെ പോഷകാഹാരമായി. ബഡ്ഡ് തയ്കളാണ് കൂടുതലായും നടാന്‍ ഉപയോഗിക്കുന്നത്. ഓരോ വീട്ടിലും ഓരോ ചെടിയെ ങ്കിലും നട്ടുവളര്‍ത്തുന്നത് നന്നായിരിക്കും.   തയ് ഒന്നിന് 600 രൂപ വീതമാണ് വില. വില അല്പം കൂടുതൽ ആണെങ്കിലും അതിന്റെ ഗുണം നോക്കിയാൽ ഏറ്റവും ആവശ്യമുള്ള ഒരു ചെടിയാണ് ഇതിനെ കാണാനായി കഴിയും. കൊച്ചു കുട്ടികളിലെ ചെറിയ രോഗങ്ങളെ അകറ്റാൻ ഈ പഴത്തിനു കഴിവ് ഉണ്ട്.

റോലീനിയ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page