കീട നിയന്ത്രണത്തിന് നാടന്‍ രീതികള്‍
1) 1 ലിറ്റര്‍ പഴങ്കഞ്ഞി വെള്ളം 1 സ്പൂണ്‍ ചാരം ചേര്‍ത്ത് ഇലയുടെ അടിയില്‍ സ്പ്രേ ചെയ്യുക.
2 )മീന്‍ കഴുകിയ വെള്ളം തളിച്ചു കൊടുക്കുക.
3) 15gm ചുണ്ണാമ്പ് 15gm മഞ്ഞള്‍ പൊടി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ആഴ്ചയില്‍ ഒരിക്കല്‍ തളിച്ചു കൊടുക്കുക.
4) 20gm വെളുത്തുള്ളി ചതച്ചു പിഴിഞ്ഞ നീരില്‍ 1 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക
5) ബോര്‍ഡോ മിശ്രിതം 1%:തുരിശും കുമ്മായവുമാണ് ചേരുവയെങ്കിലും ബോര്‍ഡോ മിശ്രിതത്തിന് ജൈവപട്ടികയിലാണ് ഇടം. കുമിളുകളുടെ കുലം മുടിക്കാന്‍ കണ്‍കണ്ട ഔഷധമാണിത്.
വെള്ളരിവര്‍ഗ വിളകളില്‍ ബോര്‍ഡോ മിശ്രിതം തളിക്കരുത്. തയാറാക്കിയ ഉടന്‍ ഉപയോഗിക്കണം.
100 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍
തുരിശ് – 1 കിലോഗ്രാം
നീറ്റ് കക്ക – 1 കിലോഗ്രാം
വെള്ളം 100 ലിറ്റര്‍
തുരിശ് നന്നായി പൊടിച്ചു കിഴികെട്ടി 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിചെടുക്കുക. കക്ക നേടിയെടുത്തു 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിചെടുക്കണം. എന്നിട്ട് തുരിശ് ലായിനി കക്ക ലായിനിയില്‍ ഒഴിച്ച് ഇളക്കി കൊണ്ടിരിക്കുക.
ഇവ തയാറാക്കാനായി ചെമ്പ് , മണ്‍പാത്രം , പ്ലാസ്റ്റിക് , മരം എന്നിവ കൊണ്ടുള്ള പാത്രം ഉപയോഗിക്കുക. ബോര്‍ഡോ മിശ്രിതം തയ്യാറാക്കിയാല്‍ കഴിവതും അന്ന് തന്നെ ഉപയോഗിക്കുക. ബോര്‍ഡോ മിശ്രിതത്തിന്റെ കൂട്ട് ശരിയാണോ എന്നറിയാന്‍ തേച്ചു മിനുക്കിയ കത്തിയോ ,, ബ്ലെയ്ടോ , 2 മിനിറ്റു നേരം മുക്കി പിടിക്കുക. ചെമ്പിന്റെ അംശം കാണുന്നു എങ്കില്‍ കക്ക ലായിനി ചേര്‍ത്ത് നിര്‍വീര്യം ആക്കണം ഇപ്രകാരം തയാറാക്കിയ ബോര്‍ഡോ മിശ്രിതത്തിന് നല്ല നീല നിറം ആയിരിക്കും. മഴക്കാലത്ത് തളികുമ്പോള്‍ ഒലിച്ച് പോകാതിരിക്കാന്‍ വജ്ര പശ ചേര്‍ത്ത് ചേര്‍ത്ത് ഉപയോഗിക്കണം
ഇതിനായി 100 ലിറ്റര്‍ വെള്ളത്തില്‍ നിന്നും 10 ലിറ്റര്‍ വെള്ളം മാറ്റി ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കണം. ഇതില്‍ 500 ഗ്രാം അലക്കുകാരം ലയിപ്പിച്ച് കറുപ്പ് നിറം ആകുന്നതുവരെ ചൂടാക്കുക. എന്നിട്ട് ഒരു കിലോ വജ്രപശ പൊടിച്ചു ചേര്‍ക്കണം കുറഞ്ഞ തീയില്‍ 5 മിനിറ്റു നേരം കുമിളുകള്‍ വരുന്നത് വരെ ചൂടാക്കണം. ലായിനി തണുപ്പിച്ച് ചെറിയ ചൂടില്‍ ബോര്‍ഡോ മിശ്രിതത്തില്‍ ചേര്‍ത്ത് ഉപയോഗിക്കണം.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.