top of page

ബാസിലസ് തുറിൻജെസിസ് (ബി ടി):

ബാസിലസ് തുറിൻജെസിസ് (ബി ടി):
ശലഭങ്ങളുടെ പുഴുക്കളെ ആക്രമിക്കുന്ന മിത്ര ബാക്ടീരിയ. ശലഭപ്പുഴുക്കളുടെ അന്നനാളത്തിൽ കടന്ന് വിഷവസ്തുക്കൾ ഉൽപാദിപ്പിക്കുകയാണ് ബി ടി ചെയ്യുന്നത്. ഇതുമൂലം പുഴുക്കളുെട ദഹനസംവിധാനം നശിക്കുന്നതിനാൽ ഭക്ഷണം സ്വീകരിക്കാനാവാതെ അവചത്തൊടുങ്ങുന്നു. ബയോസാപ്പ്, ബയോടെക്സ്, ഡിപെൽ, ഡെൽഫിൻ എന്നീ നാമങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ ബാസിലസ് ലഭ്യമാണ്. ഒന്നു മുതൽ‌ രണ്ടു മില്ലിലീറ്റർ വരെ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയുണ്ടാക്കി, അഞ്ചു ഗ്രാം സോപ്പ് ചേർത്ത് ചെടിയുടെ എല്ലാ ഭാഗത്തും പതിക്കുന്നവിധം തളിക്കാം. വൈകുന്നേരങ്ങളിൽ തളിക്കുന്നതാണ് നല്ലത്. പെസിലോമൈസസ്: മീലിമൂട്ടകൾ, നിമാവിരകൾ എന്നിവയെ നിയന്ത്രിക്കുന്ന മിത്രകുമിൾ. പത്ത് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന നിരക്കിൽ കലക്കി കീടാക്രമണമുള്ള ചെടികളിൽ തളിക്കാം. ഒരു ലീറ്റർ ലായനിക്ക് അഞ്ചു ഗ്രാം സോപ്പ് / ഒരു മില്ലിലീറ്റർ ട്വിൻ 80 ചേർക്കണം.പോചോണിയ ക്ലാമിഡോസ്പോറസ്: മീലിമൂട്ടകൾ, നിമാവിരകൾ എന്നിവയെ നിയന്ത്രിക്കുന്ന മിത്രകുമിൾ. 10 ഗ്രാം പൊടി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി, കീടാക്രമണമുള്ള ചെടികളിൽ തളിച്ചുകൊടുക്കുകയും മണ്ണ് നന്നായി കുതിർക്കുകയും ചെയ്യുക. ഒരു ലീറ്റർ ലായനിക്ക് അഞ്ചു ഗ്രാം സോപ്പ് / ഒരു മില്ലിലീറ്റർ ട്വിൻ 80 ചേർക്കണം. കുരുമുളക്, വാഴ, ഏലം, പച്ചക്കറി മുതലായവയുടെ വളർച്ചയും വിളവും വർധിക്കാൻ ഈ മിത്രകുമിൾ സഹായിക്കുന്നു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Karshakan

Pachakkari Krishit

KTG

Krishithottam

Malayalam
bottom of page