top of page
വെർട്ടിസിലിയം ലകാനി ( ലക്കാനിസിലിയം ലക്കാനി):
മൃദുശരീരികളായ മണ്ഡരികൾ, എഫിഡുകൾ, ശൽക്കകീടങ്ങൾ, മീലിബഗ്, ഇലപ്പേൻ, വെള്ളീച്ച തുടങ്ങി നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഫലപ്രദം. കുമിൾതന്തുക്കൾ അടങ്ങിയ ലായനി തളിച്ചാൽ ചത്ത കീടങ്ങൾക്കു ചുറ്റും വെളുത്ത നിറത്തിൽ കുമിളിന്റെ വളർച്ച കാണാം. ഇതു കീടത്തിന്റെ ശരീരം മുഴുവൻ വ്യാപിച്ചു കഴിഞ്ഞാൽ ക്രമേണ സ്പോറുകൾ മറ്റു കീടങ്ങളിലേക്കു വിതരണം ചെയ്യപ്പെടുന്നു. വർധിക്കുന്ന അന്തരീക്ഷ ആർദ്രത മിത്രകുമിളിന്റെ വളർച്ച വേഗത്തിലാക്കുന്നു.
പൊടിരൂപത്തിലും ലായനിരൂപത്തിലും വെർട്ടിസിലിയം മിശ്രിതം ലഭിക്കും. പൊടിരൂപത്തിലുള്ളത് 20 ഗ്രാമോ ലായനിരൂപത്തിലുള്ളത് അഞ്ച് മില്ലിലീറ്ററോ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തുണ്ടാക്കിയ ലായനിയിൽ ആവണക്കെണ്ണ / നിലക്കടല എണ്ണ അഞ്ച് മില്ലിയും പൊടിച്ച ശർക്കര പത്തു ഗ്രാമും ചേർത്തിളക്കി തളിക്കുന്നത് വളരെ ഫലപ്രദമാണ്.മെറ്റാറൈസിയം അനിസോപ്ലിയെ: ‘ഗ്രീൻ മസ്കാർഡിൻ ഫംഗസ്’ എന്നറിയപ്പെടുന്ന ഈ മിത്രകുമിൾ തെങ്ങിന്റെ പ്രധാന കീടമായ കൊമ്പൻചെല്ലിയുടെ പുഴുക്കളെ നിയന്ത്രിക്കാൻ വളക്കുഴിയിൽ തളിക്കാം. വേരുപുഴു, വണ്ട്, പച്ചത്തുള്ളൻ, ഇലപ്പേൻ, ചാഴി തുടങ്ങി അനേകം കീടങ്ങളെ നശിപ്പിക്കുന്നു. കീടത്തിന്റെ ശരീരത്തിൽ പതിക്കുന്ന സ്പോറുകൾ നല്ല ആർദ്രതയുള്ള കാലാവസ്ഥയിൽ കീടത്തിന്റെ ശരീരത്തിൽ വളർന്നിറങ്ങും. ശരീരത്തിനുള്ളിലെ പോഷകങ്ങൾ ഊറ്റി എടുത്തശേഷം കീടത്തെ കൊല്ലുന്നു. ആക്രമണവിധേയമായ കീടം ചത്തുകഴിഞ്ഞാൽ ശരീരത്തിനു പുറത്തേക്കു കുമിൾ വളരുന്നു. അതു ചത്ത കീടത്തെ പൂർണമായി മൂടുന്നു. സ്പോറുകൾ കാറ്റും വെള്ളവും വഴി മറ്റു കീടങ്ങളിലേക്ക് വ്യാപിക്കുന്നു.
മെറ്റാറൈസിയം പൊടിരൂപത്തിലുള്ളത് 20 ഗ്രാമും ലായനിരൂപത്തിലുള്ളത് അഞ്ചു മില്ലിലീറ്ററും ഒരു ലീറ്റർ വെള്ളത്തിൽ എന്ന നിരക്കിൽ കീടനിയന്ത്രണത്തിന് ഉപയോഗിക്കാം.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.
Karshakan
Pachakkari Krishit
KTG
Krishithottam
Malayalam
bottom of page